സംസ്ഥാനം തെരഞ്ഞെടുപ്പിൻ്റെ ചൂടിൽ നിൽക്കുമ്പോൾ സ്ഥാനാർത്ഥി നിർണ്ണയവും പാർട്ടി ചിഹ്നങ്ങളും ശ്രദ്ധ നേടാറുണ്ട്. മലപ്പുറത്ത് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത് രണ്ട് വനിതാ സ്ഥാനാർത്ഥികളാണ്. രണ്ടും പേരും വനിതകളെണെന്നുള്ളതല്ല ശ്രദ്ധ നേടാൻ കാരണം, മറിച്ച് മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ മത്സരിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത് മുസ്ലിം വനിതാ സ്ഥാനാർത്ഥികളാണ് എന്നുള്ളത്.
കേരളത്തിൽ മുസ്ലിങ്ങൾ കൂടുതൽ താമസിക്കുന്ന ജില്ലയാണ് മല്പപുറം . അവിടെ നിന്ന് ആദ്യമായാണ് രണ്ട് മുസ്ലിം സ്ത്രീകൾ ബിജെപിയുടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയകരമാണ്.
മലപ്പുറത്തെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ബിജെപി സ്ഥാനാർത്ഥിയെയും പൊൻമുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയെയും കണ്ടപ്പോൾ പലർക്കും ഒരു ഞെട്ടലുണ്ടായി. സ്ഥാനാർഥികൾ മറ്റാരുമല്ല, മുസ്ലിം സമുദായത്തിൽ നിന്നുള്ള സുൽഫത്തും ആയിഷയുമാണ്. വണ്ടൂരിലെ വാർഡ് 6 ൽ ടിപി സുൽഫത്തും പൊൻമുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആയിഷയുമാണ്.
പലപ്പോഴും ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ മൽസരിച്ചിട്ടുണ്ട് എങ്കിലും, ടിപി സുൽഫത്ത് മത്സരിക്കാൻ കാരണം മുത്തലാഖ് നിരോധനം, സ്ത്രീകളുടെ വിവാഹപ്രായം കൂട്ടിയത് ഒക്കെയാണ് സുൽഫത്തിനെ ബിജെപിക്ക് വേണ്ടി രംഗത്തെത്താൻ കാരണമായത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London