സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പക്ഷെ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തും. ബിജെപി എന്തു ചെയ്യും, അതിൽ എന്റെ പങ്കെന്ത് എന്നെല്ലാം ഈ സന്ദേശത്തിലുണ്ടാകുമെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം സന്ദർശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയമാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷ. ഡൽഹിയിൽ എങ്ങനെയാണ് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നത്. അത് നാട്ടുകാരുടെ ആവശ്യമാണ്. ഏതാണ് നല്ലത് എന്ന് ജനങ്ങൾക്കറിയാം’- ശ്രീധരൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ അഭിനന്ദനവും വിമർശനവും ഉണ്ടാകും. അതിറിയാം. രണ്ടിനും തയ്യാറായാണ് നിൽക്കുന്നത്. ഞാൻ ഭഗവദ് ഗീത വായിക്കുന്ന വ്യക്തിയാണ്. കല്ലിനെയും പൂക്കളെയും ഒരുപോലെ സ്വീകരിക്കണമെന്നാണ് ഗീതയിൽ പറഞ്ഞിട്ടുള്ളത്- അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ പ്രായവും നോക്കണം. സാധാരണ രാഷ്ട്രീയക്കാരനെ പോലെയാകില്ല പ്രവർത്തനം. ടെക്നോക്രാറ്റിനെ പോലെയാകും. മറ്റുള്ള ആളുകളെ കൊണ്ട് പണി ചെയ്യുകയാണ്. അതാണ് ശൈലി- അദ്ദേഹം വ്യക്തമാക്കി.
ഡിഎംആർസി യൂണിഫോമിൽ ഇനിയുണ്ടാകില്ലെന്ന് പറഞ്ഞ ശ്രീധരൻ കമ്പനിയിൽനിന്ന് രാജി വച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നും കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London