വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി കച്ചമുറുക്കുന്നു. അകത്തളങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയ പട്ടികയുടെ പണിപ്പുരയിലാണ് നേതാക്കന്മാർ. തെരഞ്ഞെടുപ്പിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മത്സരിക്കും. സുരേന്ദ്രനെ ആദ്യം പരിഗണിക്കുക കോന്നിയിലാണ്. ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കാസർഗോഡും ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിച്ച് ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടിക പുറത്ത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, മുൻ ഐഎസ്ആർഓ ചെയർമാൻ ജി മാധവൻ നായർ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കെ സുരേന്ദ്രനെ പരിഗണിച്ച കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിൻ്റെ പി മോഹൻരാജുമായി 4360 വോട്ടിൻ്റെ വ്യത്യാസമാണുണ്ടായിരുന്നത്. വിജയിച്ച സിപിഐഎമ്മിൻ്റെ കെയു ജിനേഷ് കുമാറുമായി 14313 വോട്ടിൻ്റെ വ്യത്യാസവും. ഇത്തവണ സുരേന്ദ്രന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് സുരേന്ദ്രൻ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. കോന്നിയോ കഴക്കൂട്ടമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
പട്ടികയില് ഇടം നേടിയവർ
ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പികെ കൃഷ്ണദാസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ രണ്ടേമുക്കാൽ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങൽ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.
നേമം ഒ രാജഗോപാൽ കുമ്മനം രാജശേഖരൻ. സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാൽ സുരേഷ് ഗോപി തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നു.
പാലക്കാട് കെപി ശശികല
കുന്നമംഗല വത്സൻ തില്ലങ്കേരി സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു.
പിസി ജോർജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ് കോട്ടയത്തും പിസി തോമസ് തൊടുപുഴയിലും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണക്കും.
അൽഫോൺസ് കണ്ണന്താനത്തെ കാഞ്ഞിരപ്പിള്ളിയിലും പരിഗണിക്കുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎയാണ് കണ്ണന്താനം.
മഞ്ചേശ്വരത്ത് രവീഷ തന്ത്രി
തലശ്ശേരിയിൽ സദാനന്ദൻ മാസ്റ്റർ
എലത്തൂരിൽ കെ പി ശ്രീശൻ
കോഴിക്കോട് നോർത്തിൽ പ്രകാശ് ബാബു
ബേപ്പൂരിൽ അലി അക്ബർ
ഒറ്റപ്പാലത്ത് സന്ദീപ് വാര്യർ
മലമ്പുഴയിൽ സി കൃഷ്ണകുമാർ
© 2019 IBC Live. Developed By Web Designer London