സംസ്ഥാനത്തെ ക്രിസ്ത്യൻ ജനവിഭാഗങ്ങളെ പാർട്ടിയോടടുപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ഇതിൻ്റെ ഭാഗമായാണ് സഭകളിലെ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരുക്കിയതെന്നാണ് സൂചന. മിസോറാം ഗവർണറായ പി എസ് ശ്രീധരൻപിള്ളയാന് സഭാ ബിജെപി ബന്ധത്തിന് മധ്യസ്ഥനാവുന്നത്.
യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളുടെ തർക്കം, ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗം സംബന്ധിച്ച് തുടങ്ങിയ പരാതി ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്രിസ്ത്യൻ സഭാ നേതാക്കൾക്ക് എസ് ശ്രീധരൻപിള്ള ഇടപെട്ട് അവസരമൊരുക്കിയത്. ഈ മാസം യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളുമായും ജനുവരിയിൽ മറ്റു സഭ നേതാക്കളുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
ക്രിസ്ത്യൻ വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിലൂടെ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ബി ജെ പിയുമായി അടുപ്പിക്കുക എന്നതും ഈ ദൌത്യത്തിൻറെ ലക്ഷ്യങ്ങളാണ്. മലയോര മേഖലയിലടക്കം ബി ജെ പിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ ഈ നീക്കം വിജയച്ചതിൻറെ ആദ്യ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London