മലപ്പുറം: മലബാർ കലാപത്തെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി ചരിത്രപാഠശാലകൾ സംഘടിപ്പിക്കുന്നു. 1921 ലെ മലബാർ മാപ്പിള്ള കലാപത്തിന് 100 വർഷം പൂർത്തിയായികൊണ്ടിരിക്കുമ്പോഴാണ് ബിജെപിയുടെ പുതിയ നീക്കം.ചരിത്രത്തെ തിരുത്തിയും വളച്ചൊടിച്ചും കലാപകാരികൾക്ക് മാന്യതയും വീരപരിവേഷവും നൽകി സ്മാരകങ്ങൾ നിർമ്മിക്കുമ്പോൾ യഥാർത്ഥ ചരിത്രം സമൂഹത്തിന് മുന്നിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ തുറന്നു കാണിക്കാനാണ് ചരിത്രപാഠശാലകൾ സംഘടിപ്പിക്കുന്നതെന്നാണ് അവരുടെ വാദം. നാളെയാണ് ചരിത്ര പാഠശാലകൾക്ക് തുടക്കം കുറിക്കുക.
ആദ്യ ഘട്ടത്തിൽ നിയോജക മണ്ഡലം ഉപരി നേതാക്കൾക്കു പരിശീലനം നൽകും. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ: സി.ഐ.ഐസക് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സെടുക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രാദേശിക നേതാക്കൾക്കും പരിശീലനം നൽകും. ഈ വിഷയത്തിൽ അവഗാഹമുള്ള ആയിരം കേഡർമാരെ ജില്ലയിൽ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് അറിയിച്ചു.
മുസ്ലീം ലീഗിന് പിന്നാലെ സി.പി.എം, കോൺഗ്രസ്സ് പാർട്ടികൾ വോട്ടു ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന പ്രീണന രാഷ്ട്രീയമാണ് പുതുതലമുറയിൽ തെറ്റായ ചരിത്രം രേഖപ്പെടുത്തപ്പെടുന്നത്. കഴിഞ്ഞ തലമുറക്ക് മാപ്പിള ലഹളയുടെ വസ്തുതകൾ നേരിട്ടറിയാമായിരുന്നു. അവരെല്ലാം ഇതിനെ തള്ളിപ്പറഞ്ഞതാണ്. എന്നാൽ അരനൂറ്റാണ്ടിന് ശേഷമാണ് വസ്തുതാ വിരുദ്ധമായി ഇത് സ്വാതന്ത്ര്യ സമരമായി പ്രചരിച്ച് തുടങ്ങിയത്. ഇപ്പോൾ ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു, യഥാർത്ഥ ചരിത്രം ഇനിയും തുറന്നു കാണിച്ചില്ലെങ്കിൽ പുതുതലമുറ തെറ്റായ ചരിത്രം പഠിച്ചു വളരും, അത് ഈ കലാപത്തിലെ ഇരകളോട് ചെയ്യുന്ന നീതികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London