പശ്ചിമ ബംഗാൾ ഉടൻ ഹിന്ദു രാജ് ആകുമെന്ന് ബി ജെ പി എം പി പ്രഗ്യാസിംഗ് താക്കൂർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും പശ്ചിമ ബംഗാൾ ‘ഹിന്ദു രാജ്’ ആകുമെന്നുമായിരുന്നു എം പിയുടെ പരാമർശം. ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയും മമതയും തമ്മിലെ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
‘തന്റെ ഭരണം അവസാനിക്കാൻ പോകുന്നതിൻറെ നിരാശയിലാണ് മമത, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കും, പശ്ചിമബംഗാൾ ഹിന്ദുരാജ് ആവുകയും ചെയ്യും’, അവർ പറഞ്ഞു.
കൊൽക്കത്തയിൽ വെച്ച് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. അതാണ് മമതയും കേന്ദ്രസർക്കാരും തമ്മിൽ തുറന്നപോരിന് വഴിവെച്ചത്. നദ്ദക്ക് നേരെ കല്ലേറും കരിങ്കൊടിയും കാണിച്ചതിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തിങ്കളാഴ്ച ഡൽഹിയിൽ എത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ഈ നിർദേശം മമത സർക്കാർ തള്ളിക്കളഞ്ഞു.
.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London