ഭരണപക്ഷവും പ്രതിപക്ഷവും ഗവർണറെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി. സർക്കാർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സർവകലാശാലകളെ മുഴുവൻ സി പി ഐ എമ്മിന്റെ പാർട്ടി താൽപര്യങ്ങൾക്ക് അനുസൃതമായി മാറ്റിയപ്പോഴാണ് ഗവർണർ ഇടപെട്ടത്. പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി പാർട്ടി പ്രവർത്തകർക്കും ബന്ധുക്കൾക്കും ആജീവനാന്ത പെൻഷൻ സർക്കാർ ഖജനാവിൽ നിന്ന് നൽകുകയാണ്. ഇത് ചോദ്യം ചെയ്യാനുള്ള ബാധ്യത ഗവർണർക്കുണ്ട്. ജ്യോതിലാലിനെ മാറ്റേണ്ടി വന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ടായി എന്നതിന്റെ തെളിവാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ഗവർണർ രംഗത്തെത്തിയപ്പോൾ ഗവർണറെ ആക്ഷേപിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് സുരേന്ദ്രൻ പറഞ്ഞു. നയപ്രഖ്യാപനം നടത്താനെത്തിയപ്പോൾ സതീശനും കൂട്ടരും പുറത്തിറങ്ങി പോകുകയായിരുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London