നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥി നേടി.
ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോൺഗ്രസ് അട്ടിമറിച്ചു. 30 വർഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുർ. ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോൺഗ്രസിനായിരുന്നു ജയം.
ബിജെപിയുടെ സന്ദീപ് ജോഷിയെ കോൺഗ്രസിൻറെ അഭിജിത് വൻജാരിയാണ് പരാജയപ്പെടുത്തിയത്. മുൻ നാഗ്പുർ മേയറായ സന്ദീപ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്തയാളാണ്. ഫഡ്നാവിസിനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ഏറെ സ്വാധിനമുള്ള സ്ഥലത്തെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.
© 2019 IBC Live. Developed By Web Designer London