കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് കേസിൽ പൊലീസ് നടി ഷംന കാസിമിന്റെ മൊഴിയെടുത്തു. ഇന്നലെ പിടിയിലായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസും റഫീഖും ചേർന്നാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്വർണ കടത്ത് ആരോപണത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹാലോചന നടത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഓൺലൈൻ വഴിയാണ് പൊലീസ് ഷംന കാസിമിന്റെ മൊഴിയെടുത്തത്. പ്രാരംഭ തെളിവെടുപ്പും ഓൺലൈൻ വഴി പൂർത്തിയാക്കി. ഷംന കേസിലും മറ്റ് കേസുകളിലും ഹാരിസും റഫീഖുമാണെന്ന് മുഖ്യ സൂത്രധാരകരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് ലഭിച്ചതും സിനിമ മേഖലയിലെ ആർക്കെങ്കിലും സംഘവുമായി ബന്ധമുണ്ടോ എന്നും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സിനിമ രംഗത്തെ കൂടുതൽ ആളുകളിൽ നിന്ന് മൊഴിയെടുക്കും. സ്വർണക്കടത്ത് പ്രതികൾ തന്നെയുണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അതേ സമയം ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് 8 പേരാണ് ഇതുവരെ അറസ്റ്റിലായത്. രണ്ട് പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London