എടപ്പാൾ: ആറ് മാസം മുമ്പ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ യുവാവിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ജൂണ്‍ 11ന് രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷം കാണാതായ എടപ്പാള്‍ സ്വദേശിയും കിഴക്കെവളപ്പില്‍ ഹനീഫയുടെ മകന് ഇര്‍ഷാദി(25)ൻ്റെ മൃതദേഹം പൂക്കരത്തറ സെൻ്ററിലെ കടമുറിക്ക് പുറകിലെ മാലിന്യം നിറഞ്ഞ പൊട്ടക്കിണറ്റില്‍ നിന്ന് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.
തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിൻ്റെയും നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം മണിക്കൂറുകള്‍ എടുത്ത് കിണറ്റിലെ ടണ്‍ കണക്കിന് മാലിന്യം നീക്കം ചെയ്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടം കിട്ടാന്‍ വൈകിയതോടെ സംഭവസ്ഥലത്ത് പോലീസ് നടപടികള്‍ ഒന്നും തന്നെ പൂര്‍ത്തിയാവാതെ മൃതദേഹം പായയില്‍ പൊതിഞ്ഞ് ആംബുലന്‍സിലേക്ക് മാറ്റി. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം എത്തിച്ചു മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച കാലത്ത് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London