ബോളിവുഡ് താരം സന്ദീപ് നഹാറിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ക്രിക്കറ്റ് താരം എം.എസ് ധോനിയുടെ ജീവിതകഥ പറയുന്ന ‘എംഎസ് ധോണി: അൺ ടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപ് ടിവി മേഖലയിലും സുപരിചിതനാണ്.
തിങ്കളാഴ്ച വൈകിട്ട് മുംബൈ ഗൊരേഗാവിലുള്ള ഫ്ലാറ്റിൽ സന്ദീപിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഭാര്യ കാഞ്ചൻ ശർമ്മയും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് ഭാര്യയും അമ്മായിഅമ്മയും തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നാരോപിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമാ രംഗത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ബോളിവുഡിലെ പൊളിറ്റിക്സിനെക്കുറിച്ചും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പ്രവർത്തനങ്ങളും വികാരങ്ങളില്ലാത്ത ആളുമാണ് സിനിമയിൽ ഉള്ളതെന്ന് സന്ദീപ് കുറ്റപ്പെടുത്തുന്നു.
സന്ദീപിൻ്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London