സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ നാളെ മുതൽ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി.
കരുതൽ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നതാണ്. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും വാക്സിനെടുക്കാം. ഒമിക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.
എങ്ങനെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാം?
കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. · നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. · രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. · അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London