കെ എസ് ആർ ടി സിയിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് സ്പെയർ പാർട്സ് വാങ്ങുന്നതിൽ. ഡിപ്പോകളും മറ്റും ആവശ്യപ്പെടാതെ മൂന്ന് കോടിയിൽ അധികം രൂപയുടെ സ്പെയർപാട്സുകളാണ് 2010 മുതൽ 13 വരെ വാങ്ങിക്കൂട്ടിയത് .കെഎസ്ആർടിസി വിജിലൻസ് ക്രമക്കേട് കണ്ടെത്തി നൽകിയ റിപ്പോർട്ടും ഉന്നത ഇടപെടലിനെ തുടർന്ന് മുക്കി. കെ എസ് ആർ ടി സിയിൽ നടക്കുന്ന ക്രമക്കേടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബസുകൾക്ക് വേണ്ടിയുള്ള സ്പെയർപാർട്ട് വാങ്ങൽ. അസിസ്റ്റൻ്റ് വർക്ക് മാനേജരോ ഡിപ്പോ എഞ്ചിനിയർമാരോ രേഖാമൂലം ആവശ്യപ്പെടാതെയാണ് കോർപ്പറേഷനിൽ സ്പെയർപാട്സുകൾ വാങ്ങിക്കൂട്ടുന്നത്. 2010 മുതൽ 13 വരെ വരെ മാത്രം
3,14,78000 രൂപയുടെ സ്പെയർപാട്സുകളാണ് വാങ്ങിക്കൂട്ടിയത്. മൂന്ന് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന് സ്പെയർപാട്സുകൾ നശിച്ചപ്പോൾ ആക്രി വിലയ്ക്ക് വിറ്റു. 99 യൂണിറ്റുകളിൽ മാത്രം നടത്തിയ പരിശോധിനയിലാണ് ഇത് കണ്ടെത്തിയത്. അതായത് മുഴുവന്‍ യൂണിറ്റുകളിലും പരിശോധന നടത്തിയെങ്കിൽ നഷ്ടപ്പെട്ട കോടികൾ കണക്ക് ഇനിയും കൂടിയേനെ. സ്പെയർ പാർട്സ് വാങ്ങിക്കൂട്ടുന്നത് ഇന്നും തുടരുന്നു. കിമ്പളം വാങ്ങി വീർത്ത പോക്കറ്റുകൾ അവിടെ തന്നെയുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London