അഹമ്മദബാദ്: മരണത്തിലും അഞ്ചുപേർക്ക് ജീവിക്കാനുള്ള പ്രതീക്ഷനൽകിയാണ് രണ്ടരവയസുകാരനായ കുഞ്ഞു ജഷ് മടങ്ങിയത്. വീടിൻറെ രണ്ടാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഷ് സഞ്ജീവ് ഓസ എന്ന രണ്ടരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായതോടെയാണ് അഞ്ച് പേർക്ക് പുത്തൻപ്രതീക്ഷ ലഭിച്ചിരിക്കുന്നത്.
ജഷിൻറെ പിതാവ് സഞ്ജീവ് ഒരു മാധ്യമപ്രവർത്തകനാണ്. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ഡൊനേറ്റ് ലൈഫ്’ എന്ന എൻജിഒ പ്രവർത്തകർ ഇയാളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതോടെ ഇദ്ദേഹം കുഞ്ഞിൻറെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാവുകയായിരുന്നു എന്നാണ് ഇവർ പ്രസ്താവനയിൽ അറിയിച്ചത്. റഷ്യ, ഉക്രെൻ തുടങ്ങി വിദേശരാജ്യങ്ങളിലെയടക്കം അഞ്ച് കുട്ടികൾക്കാണ് കുഞ്ഞു ജഷിൻറെ അവയവങ്ങൾ നൽകിയത്. ഹൃദയം, ശ്വാസകോശം, കരൾ, കിഡ്നി, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തു.
© 2019 IBC Live. Developed By Web Designer London