കെ പി രാജീവൻ (വാർത്താ വിഭാഗം മുൻ മേധാവി, ആകാശവാണി, കോഴിക്കോട്)
കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ബ്രസീലിലെ ബ്രസീലിയ സ്റ്റേഡിയത്തിൽ ആരംഭിച്ച കോപ്പ അമേരിക്ക യിൽ ബ്രസീൽ മറുപടിയില്ലാത്ത 3 ഗോളിന് വെനസ്വേലയെ തോല്പിച്ച് തുടക്കം ഗംഭീരമാക്കി. മാർക്കിഞ്ഞോസ് നെയ്മർ ഗബ്രിയേൽ ബർബോസ എന്നിവരാണ് ഗോളടിച്ചത്. 23 ആം മിനുട്ടിൽ നെയ്മറുടെ കോർണർ കിക്ക് സ്വീകരിച്ച മാർക്കിഞ്ഞോസ് സമർത്ഥമായി പന്ത് വലയിലാക്കി. 29 ആം മിനുട്ടിൽ ഗോൾ മുഖത്തിന് തൊട്ടടുത്ത് നിന്ന് നെയ്മറുടെ ഷോട്ട് വൈഡായി. 64 ആം മിനുട്ടിൽ പെനാൽറ്റി കിക്കിലൂടെ നെയ്മർ ബ്രസീലിന്റെ ലീഡുയർത്തി. ഡാനി ലോയെ ബോക്സിനകത്ത് ഫൗൾ ചെയ്തതിനായിരുന്നു പെനാൽട്ടി വിധിച്ചത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ 89 ആം മിനുട്ടിൽ നെയ്മറുടെ ഒരു കിടിലൻ ക്രോസിൽ നിന്ന് ഗബ്രിയേൽ ബർബോസ എന്ന ഗാബി ഗോൾ ബ്രസീലിന്റെ ഗോൾ പട്ടിക തികച്ചു .ഒരു ഗോൾ അടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മർ നിറഞ്ഞു കളിച്ചു. കോവിഡ് പ്രൊട്ടോക്കാൾ പാലിച്ച് കാണികൾ ഇല്ലാത്ത സ്റ്റേഡിയത്തിലായിരുന്നു കളി.
സി ഗ്രൂപ്പിൽ ആംസ്റ്റർഡാമിൽ നടന്ന ആവേശകരമായ മത്സരത്തിൽ നെതർലാൻഡ് സ് 3-2 ന് യുക്രൈനെ തോല്പിച്ചു.
ആവേശകരമായ നീക്കങ്ങൾ ഒന്നാം പകുതിയിൽ ഇരു ടീമുകളും നടത്തിയെങ്കിലും ഗോൾ പിറന്നില്ല. 52 ആം മിനുട്ടിൽ വിനാൽ ഡം(wijinaldum ) നെതർലാൻഡിനെ മുന്നിലെത്തിച്ചു. 58 ആം മിനുട്ടിലെ ഹോളണ്ട് ഗോൾ അവിശ്വസനീയമായിരുന്നു. യാർ മലെങ്കോ , യാരെം ചുക്ക് എന്നിവരാണ് ഗോളടിച്ചത്. പക്ഷേ 85 ആം മിനുട്ടിൽ Dumfries ലൂടെ ഹോ ഉണ്ട് ലീഡ് തിരിച്ചു പിടിച്ചു. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു അത്. 10 മിനുട്ടിനിടെ വീണ 3 ഗോളുകൾ കളി ആവേശോജ്വലമാക്കി. സി ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ 3-1 ന് വടക്കൻ മാസിഡോണിയയെ തോല്പിച്ചു. സി ഗ്രൂപ്പിൽ ഓസ്ട്രിയ ഒന്നാം സ്ഥാനത്തും നെതർലാൻഡ്സ് രണ്ടാം സ്ഥാനത്തുമാണ്.ക്ലോസ് റേഞ്ചിൽ നിന്ന് weghorst ന്റെ അടി പന്ത് ഡിഫ്ളക്ട് ചെയ്ത് വലയിൽ പതിച്ചു . ഫൗൾ ആണെന്ന് യുക്രൈൻ കളിക്കാർ പരാതിപ്പെട്ട തിനെ തുടർന്ന് വാർ പരിശോധനക്കയച്ച് ഗോൾ സ്ഥിരീകരിച്ചു. 2 ഗോളിന് ഹോളണ്ട് മുന്നിട്ടു നിൽക്കെ 75 ,79 മിനുട്ടുകളിൽ ഗോളുകൾ നേടിയ ഉക്രൈൻ 2-2 ന് സമനില പിടിച്ചു.
യൂറോ കപ്പിൽ ഇംഗ്ലണ്ടിനും നെതർലാൻഡിനും ഓസ്ട്രിയക്കും വിജയം
യൂറോ കപ്പിൽ ഡി ഗ്രൂപ്പിൽ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിനാണ് 2018 ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ തോല്പിച്ചത്. 57 ആം മിനുട്ടിൽ റഹീം സ്റ്റെർലിങ്ങ് ആണ് ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഗോളടിച്ചത്. Kalvin Philipps ന്റെ കുറ്റമറ്റ പാസ് സ്വീകരിച്ചായിരുന്നു സ്റ്റെർലിങ്ങ് സ്കോർ ചെയ്തത്. കുറച്ച് നിമിഷങ്ങൾക്കകം ലീഡ് ഇരട്ടിയാക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിനിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. യൂറോ കപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് തങ്ങളുടെ പ്രഥമ മത്സരം ജയിക്കുന്നത്.കഴിഞ്ഞ 5 വർഷത്തിനിടെ വെബ്ലി സ്റ്റേഡിയത്തിൽ കളിച്ച 23 ൽ 17 മത്സരങ്ങളും ഇംഗ്ലണ്ട് ജയിച്ചു. 4 സമനില യും 2 തോൽവിയും. ക്രൊയേഷ്യയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാൽ ഇംഗ്ലണ്ടിന്റെ ഗോളി അധികം പരീക്ഷിക്കപ്പെട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London