കൊച്ചി: എല്ലാ ഭാഷകളിലും വച്ച് ആദ്യദിനംതന്നെ ഏറ്റവും കൂടുതൽ വാച്ച്ടൈമുള്ള രണ്ടാമത്തെ സിനിമയായും ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ വന്ന ചിത്രമായും ഡിസ്നി+ഹോട്ട്സ്റ്റാറിന്റെ ബ്രോ ഡാഡി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർതാരങ്ങളായ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം വലിയ താരനിരയാണ് അണിനിരന്നത്. ചിത്രത്തെ കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛൻ-മകൻ കഥയാണ്. രണ്ട് സൂപ്പർ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ കല്ല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, ഉണ്ണിമുകുന്ദൻ, കനിഹ തുടങ്ങിയവരെല്ലാം എത്തുന്നത് ശ്രദ്ധേയ വേഷങ്ങളിലാണ്.
റിലീസ് ദിനം തന്നെ എല്ലാ ഭാഷകളിലുമായി ഏറ്റവും കൂടുതൽ വാച്ച് ടൈം നേടിയ രണ്ടാമത്തെ സിനിമയായി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങളുടെ പുതിയ ചിത്രം ബ്രോ ഡാഡിയെന്ന് ഡിസ്നി+ഹോട്ട്സ്റ്റാർ, HSM എന്റർടെയിൻമെന്റ്സ് നെറ്റ്വർക്ക്, ഡിസ്നി സ്റ്റാർ കണ്ടന്റ് ഹെഡ് ഗൗരവ് ബാനർജി അഭിപ്രായപ്പെട്ടു. ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ ലോകമൊട്ടാകെയുള്ള നിരവധി പ്രേക്ഷകർ സിനിമ കണ്ടുവെന്നും നല്ല സിനിമകൾക്കും വിനോദത്തിനും ഭാഷ തടസമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ ഭാഗമായ സിനിമ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്തു എന്നറിയുന്നത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണെന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എല്ലാ ഭാഷകളിലുംവച്ച് ആദ്യദിനം ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ വന്ന സിനിമയായി ബ്രോ ഡാഡി മാറിയതിൽ എല്ലാവരോടും അതിയായ നന്ദിയെന്നും മോഹൻലാൽ പറഞ്ഞു. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡിയെന്നും ഏറെ ആസ്വദിച്ച് ചെയ്ത് തീർത്ത ഒരു ഫൺ പ്രൊജക്റ്റാണ് ചിത്രമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. എല്ലാ ഭാഷകളിലും വച്ചു ആദ്യദിനം ഏറ്റവും കൂടുതൽ വാച്ച് ടൈമുള്ള രണ്ടാമത്തെ ചിത്രമായും ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ വന്ന സിനിമയായും ബ്രോ ഡാഡി മാറിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഡിസ്നി+ഹോട്ട്സ്റ്റാറിന് ഒരുപാട് നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
ചിത്രം പറയുന്നത് മധ്യ തിരുവിതാംകൂറിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിൽ നടക്കുന്ന തീർത്തും വ്യത്യസ്തമായ ഒരു കഥയാണ്. കാറ്റാടി കുടുംബത്തിലെ ഈശോ ബാംഗ്ലൂരിൽ പരസ്യ ഏജൻസിയിൽ ക്രിയേറ്റീവ് ഹെഡാണ്. കുര്യന്റെ മകൾ അതേ നഗരത്തിൽ ടെക്കിയുമാണ്. രണ്ട് കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണെങ്കിലും ആരുമറിയാതെ ബാംഗ്ലൂരിൽ ലിവിങ് ടുഗദറായി കഴിയുകയാണ് ഈശോയും അന്നയും. ഈ കുടുംബങ്ങളിൽ പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങളുമാണ് ബ്രോ ഡാഡിയുടെ കാതൽ.
ലോകമാകെയുള്ള ഏറ്റവും മികച്ച സിനിമകൾക്കും സീരീസുകൾക്കുമൊപ്പം ലൈവ് സ്പോർട്സ് കാഴ്ചകളും ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തിയാണ് ഡിസ്നി+ഹോട്ടസ്റ്റാർ പ്രേക്ഷകരുടെ ഏറ്റവും വലിയ എന്റർടെയിനിംഗ് ഒ.ടി.ടി.യാകുന്നത്. ആനുവൽ സബ്സ്ക്രിപ്ഷനിലൂടെ പ്രേക്ഷകരിലേക്കെത്തുക ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, ഹംഗാമ 2, നെട്രിക്കണ്ണ്, ദി ബിഗ് ബുൾ, ലക്ഷ്മി, ലൂട്ട്കേസ് തുടങ്ങി ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഒപ്പം ലോകോത്തര സിനിമകളുടെ ഹിന്ദി, തമിഴ്, തെലുഗ് ഡബ്ബ് വേർഷനുകളും ഇതിലൂടെ ആസ്വദിക്കാം. കൂടാതെ ലോകി, മിക്കി മൗസ്, മാർവൽ സൂപ്പർ ഹീറോകൾ തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ സിനിമകളും സീരീസുകളുമെല്ലാം ഡിസ്നി+ഹോട്ടസ്റ്റാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London