സംസ്ഥാനത്ത് പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 12,903 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2022-23 സാമ്പത്തിക വർഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉൾപ്പെടെയാണ് ഈ തുക വകയിരുത്തുന്നത്. വാർഷിക പദ്ധതിയിൽ നിന്നുള്ള വികസന ഫണ്ട് വിഹിതമായ 8048 കോടി രൂപയും ജനറൽ പർപസ് ഫണ്ടിലുൾപ്പെട്ട 1850 കോടി രൂപയും മെയിന്റനൻസ് ഫണ്ട് ഇനത്തിലുള്ള 3005 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി കാൽനൂറ്റാണ്ട് വിജയകരമായി പിന്നിട്ടിരിക്കുകയാണ്. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പദ്ധതികളുടെ മാതൃകകൾ രാജ്യത്താകെ സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ രണ്ട് മഹാപ്രളയങ്ങൾ, തുടർച്ചയായുണ്ടായ കൊവിഡ് മഹാമാരി എന്നിവയുൾപ്പെടെയുള്ള ദുരന്തങ്ങളെ ജനകീയ കൂട്ടായ്മയിലൂടെ അതിജീവിച്ചതിൽ പ്രാദേശിക സർക്കാരുകൾക്ക് വലിയ പങ്കുണ്ട്. പതിനാലാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തി പ്രാദേശിക സർക്കാരുകളുടെ ശേഷിയും കാര്യക്ഷമതയും പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London