കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോളജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബസിന് പെർമിറ്റില്ലെന്ന് കണ്ടെത്തി. 19കാരിയുടെ മരണത്തിനിടയാക്കിയ ആവേ മരിയ ബസിനാണ് പെർമിറ്റില്ലാത്തത്. 2020 ആഗസ്റ്റ് 18ന് ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചിരുന്നു. ഇന്നലെയുണ്ടായ അപകടത്തിൽ മണിമല കൊച്ചുകാലായിൽ സനില മനോഹരൻ ആണ് മരിച്ചത്. ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ തവളക്കുഴി ജംഗ്ഷനിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. തിരക്കുള്ള റോഡിലൂടെ സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്നതിനിടെയാണ് സ്കൂട്ടർ യാത്രക്കാരിയായ സനില ബസിനടിയിൽപ്പെട്ടത്. ആവേ മരിയ ബസിന്റെ പിൻചക്രം യുവതിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് മരിച്ച സനില. നേരത്തെയും മോട്ടോർ വാഹന വകുപ്പിന്റെ നടപടി നേരിട്ട ബസാണ് ആവേ മരിയ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London