കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ 7 പേര് മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കര്‍ണ്ണാടക സുള്ള്യ സ്വദേശികളായ ശ്രേയസ് (13), രവിചന്ദ്രന്‍ ( 40), രാജേഷ് (45), സുമതി (50), ജയലക്ഷ്മി (39), ആദര്‍ശ് (12) എന്നിവരാണ് മരിച്ചത്. ആദര്‍ശ് ഒഴികെ മറ്റല്ലാവരുടെയും മൃതദേഹങ്ങള്‍ പനത്തടി പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആദര്‍ശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11.45 ഓടെയാണ് സംഭവം. പരിയാരം ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ്സില്‍ 60ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London