ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. പഴയ നിരക്ക് പുനസ്ഥാപിച്ചു. ബസിൽ മാസ്ക് ധരിക്കണം. മുഴുവൻ സീറ്റിലും ആളുകളെ അനുവദിക്കും. നാളെ മുതൽ കെ.എസ്.ആര്.ടി.സി സർവീസ് തുടങ്ങും. 2190 ഓർഡിനറി സർവീസ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് ലോക്ഡൌണിന്റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്.
അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് സര്‍വീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. അന്തര്‍ജില്ല കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കും. ഇന്ന് സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ല. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London