ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ പേരുക്കേറ്റ നാല് പേർ ചികിത്സയിലാണ്. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഉത്തരകാശി ജില്ലയിലാണ് സംഭവം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖം രേഖപ്പെടുത്തി. സംഭവത്തേക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London