വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിലുറച്ച് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ല . ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നും ബസ് ഉടമകളുടെ സംയുക്ത സമിതി കൺവീനർ ടി ഗോപിനാഥ് പറഞ്ഞു . നവംബർ ഒന്നിന് ബസ്സ് ഉടമകൾ പ്രഖ്യാപിച്ച സമരം മന്ത്രിയുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പിൻവലിച്ചിരുന്നു ഇന്നലെ ഗതാഗതമന്ത്രിയുമായി വീണ്ടും ബസ്സുടമകൾ ചർച്ച നടത്തി. ബസ്സ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ മിനിമം ചാർജ് 12 രൂപയാക്കണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ആറ് രൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം മന്ത്രി ഇത് വരെ അംഗീകരിച്ചിട്ടില്ല. ചാർജ് വർധനയുണ്ടാൽ വലിയ സമരങ്ങളുമായി രംഗത്തുവരുമെന്ന് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധനയുടെ കാര്യത്തിൽ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London