സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 182 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണൽ 18 ന് നടക്കും. കാസർഗോഡ്, വയനാട് ഒഴികെയുള്ള ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുൻസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 32 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 94 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.
തൃക്കാക്കരയിൽ പ്രചാരണം ചൂട് പിടിക്കുന്നതിനിടെ കൊച്ചിയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. 5 തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് വിധിയെഴുത്ത്. കൊച്ചി കോർപറേഷനിലെ ഡിവിഷൻ 62, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരികോവിൽ എന്നീ വാർഡുകളിലേക്കും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗൺ എന്നീ തദ്ദേശ വാർഡുകളിലാണ് വിധിയെഴുന്നത്. നെടുമ്പാശേരി ഗ്രാമ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിൽ നിർണായകമാകും. ആകെയുള്ള 19 വാർഡുകളിൽ ഒമ്പതിൽ എൽഡിഎഫും 8 എണ്ണത്തിൽ യു ഡി എഫും ഒരെണ്ണത്തിൽ സ്വതന്ത്രൻ എന്നതാണ് കക്ഷിനില.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London