കോഴിക്കോട്: മലയാളി സംരംഭകൻ ഫൈസൽ ഇ കൊട്ടിക്കോളൻ്റെ നേതൃത്വത്തിൽ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഫ് ഹോൾഡിങ്സ് 800 കോടി മുതൽ മുടക്കിൽ കോഴിക്കോട് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന റിസോർട്ടിൻ്റെ ലോഞ്ചിങ്ങും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും 27ന് വൈകീട്ട് ആറിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അൽബന്നയും ചേർന്ന് നിർവഹിക്കും. കെഫ് ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഫൈസൽ കൊട്ടിക്കോളൻ, സന്നിഹിതനായിരിക്കും. പ്രോജക്ടിൻ്റെ രണ്ടാംഘട്ട ശിലാസ്ഥാപനവും തദസവരത്തിൽ നിർവഹിക്കും.
കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയിൽ 30 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെൽനസ് റിസോർട്ട്. ഇതിൽ 50 മുറികൾ ഉൾപ്പെടുന്ന ആദ്യ ഘട്ടം അടുത്ത വർഷം മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. 2024 മാർച്ചിൽ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ പദ്ധതി പൂർണമായും സജ്ജമാകും. ആധുനിക വൈദ്യ ശാസ്ത്രം, ആയൂർവേദം, ടിബറ്റൻ പരമ്പരാഗത ചികിൽസകൾ എന്നിവ റിസോർട്ടിൽ ഒരുക്കും. ഇത്തരത്തിലൊന്ന് ലോകത്ത് തന്നെ ആദ്യത്തേതായിരിക്കുമെന്ന് കെഫ് ഹോൾഡിങ്സ് സ്ഥാപകൻ ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. യോഗ, ധ്യാനം, ഹീലിങ്, എന്നിവ കൂടി ഉൾക്കൊള്ളുന്ന ചികിത്സാ രീതിയായിരിക്കും റിസോർട്ടിൽ. സ്പോർട്സ് റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയ്ക്കും അത്യാധുനിക വിഭാഗമുണ്ടാകുമെന്നും കൊട്ടിക്കോളൻ പറഞ്ഞു.
2023 മാർച്ചോടെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കുന്ന റിസോർട്ട് 2024 മാർച്ച് മാസത്തോടെ പൂർണമായും പ്രവർത്തനസജ്ജമാകും. യൂറോപ്പ്, ദക്ഷിണേഷ്യ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിച്ച് സംസ്ഥാന ടൂറിസത്തിന് പുത്തൻ ഉണർവ് നൽകാനും നാനൂറിലേറെപ്പേർക്ക് നേരിട്ട് തൊഴിൽ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. ഭാവിയിൽ യുഎഇയിലും മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും വെൽനസ് റിസോർട്ടുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.വിവിധ ചികിൽസാ വിധികളിലെ പ്രഗൽഭമതികളെയാകും റിസോർട്ടിൽ സേവനത്തിനായി കൊണ്ടു വരുന്നത്. ടിബറ്റൻ ചികിൽസയ്ക്കായി ധരംശാലയിൽ നിന്നുള്ള ഡോക്ടർമാരെ കൊണ്ടു വരും. കൂടാതെ പൂനെയിലെ വേദാന്ത അക്കാദമിയുടെ സഹകരണവുമുണ്ടാകും. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സയും സമന്വയിപ്പിച്ച് വേഗത്തിലും സമാധാന പൂർണവുമായ ശുശ്രൂഷയൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയും വെള്ളപ്പൊക്കത്തിലും കൊവിഡിലും തളർന്ന ടൂറിസത്തിന് ഉണർവ് നൽകാൻ ഇത് വഴിയൊരുക്കുമെന്നും ഫൈസൽ പറഞ്ഞു. യൂറോപ്പിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമുള്ള ടൂറിസ്റ്റുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കെഫ് ഹോൾഡിങ്സിൻ്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി ബന്ധിപ്പിക്കുന്നതോടെ മെഡിക്കൽ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാൻ സാധിക്കും.
നിർമാണ രംഗത്ത് ഒട്ടേറെ നൂതനമായ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുള്ള കെഫ് ഹോൾഡിങ്സ് റിസോർട്ടിലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. സോളർ പവർപാർക്ക്, മരങ്ങൾ, ഹൈടെക് ജൈവകൃഷി, ജൈവകൃഷിയിലൂടെയുള്ള ഭക്ഷ് ഉൽപദാനം, ജല സാങ്കേതികവിദ്യ, കമ്പോസ്റ്റിങ്ങ്, എയർ കണ്ടീഷനിങ്ങിന് പകരം റേഡിയന്റ് കൂളിങ് എന്നിവ ഉൾക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഒരു ആവാസ വ്യവസ്ഥയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കെഫ് ഡിസൈൻസ്, കെ.കെ.ഡി, ലാമി, സ്ക്വയർ എം എന്നിവ ഉൾപ്പെടുന്ന അന്താരാഷ്ട്ര വാസ്തുശിൽപികളുടെയും ഡിസൈനർമാരുടെയും ലോകപ്രശസ്ത ടീമാണ് സെൻ്ററിൻ്റെ അടിസ്ഥാന സൗകര്യങ്ങളും രൂപകൽപനയും വിഭാവനം ചെയ്തിരിക്കുന്ന്ത്.
റിസോർട്ടിൽ 130 മുറികളുണ്ടാകും, അതിൽ മാർച്ച് 2023 50 മുറികൾ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കും – .44,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു നീന്തൽക്കുളം (ഏറ്റവും വലുത്?) തയ്യാറാണ്, മിഷേലിൻ സ്റ്റാർ റെസ്റ്റോറൻ്റും ഫാം-ടു-ഡൈൻ എന്ന ആശയവുമായി കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-ക്യുസിൻ റെസ്റ്റോറൻ്റ് ഒരുങ്ങുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ സമൂഹകൃഷി രീതികൾ അവലംബിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ടിനൊപ്പം ജൈവ ഫാം വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കോഴിക്കോട്ടെ ചില്ലറ വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കുമാണ് നൽകുന്നത്.
പ്രകൃതിയിൽ നിന്ന് പഠിക്കുക, മെച്ചപ്പെട്ട ആരോഗ്യത്തിനായി പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തെ സമന്വയിപ്പിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുക, സമാധാനപരമായ സഹവർത്തിത്വത്തിനായി എല്ലാ ദിവസവും ഈ രീതികൾ പ്രയോഗിക്കാൻ പഠിക്കുക എന്നിവയാണ് ഈ ക്ലിനിക്കൽ വെൽനസ് റിസോർട്ടിൻ്റെ പിന്നിലെ ആശയം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London