തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിൻ്റെ പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് സ്പീക്കർ വിശദീകരണം തേടി. കോൺഗ്രസ് നേതാവ് വിഡി സതീശൻ എംഎൽഎയുടെ പരാതിയിലാണ് നടപടി. എത്രയും വേഗം മറുപടി നൽകണമെന്നാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ നിർദേശം. ഇക്കാര്യത്തിൽ ധനമന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷമാകും പരാതി പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.
മന്ത്രിമാർക്കെതിരായ അവകാശ ലംഘന പരാതികൾ പരിഗണിക്കുന്നതിൻ്റെ നടപടി ക്രമമെന്നോണമാണ് സ്പീക്കർ ഐസക്കിനോട് വിശദീകരണം തേടിയിരിക്കുന്നത്. വിശദീകരണം തൃപ്തികരമാണെങ്കിൽ സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് നടപടികൾ അവസാനിപ്പിക്കാം. അല്ലെങ്കിൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാം. ആവശ്യമെങ്കിൽ പ്രിവിലേജസ് കമ്മിറ്റി മന്ത്രിയുടെയും മറുഭാഗത്തിൻ്റെയും വിശദീകരണം തേടിയശേഷം നിർദ്ദേശം സ്പീക്കറെ അറിയിക്കും.
ചട്ടപ്രകാരം ഗവർണർക്ക് ലഭിക്കേണ്ട സിഎജി റിപ്പോർട്ട് ചോർത്തിയെന്നും മാധ്യമങ്ങൾക്ക് ഉൾപ്പെടെ അതിൻ്റെ വിവരങ്ങൾ പങ്കുവെച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ ചട്ടലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London