സമരം തുടരുന്ന ഉദ്യോഗാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ നിലപാട് നാളെ വ്യക്തമാക്കിയേക്കും. നാളെ വൈകുന്നേരത്തിനുള്ളിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എൽ.ജി.എസ് ഉദ്യോഗാർഥികളുടെ തീരുമാനം. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരാനാണ് എൽജിഎസ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സർക്കാർ തീരുമാനം വൈകിപ്പിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു.
സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളും സമരം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരവും തുടരുകയാണ്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം വന്നശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് നേതാക്കൾ. സമരക്കാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരപന്തലിലെത്തി.ഉദ്യോഗാർഥികളുമായി മന്ത്രിമാർ ചർച്ചക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London