രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ഉദ്യോഗാർത്ഥികളുടെ സമരമെന്ന് മന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ കാരണം മറ്റൊന്നല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണ്. ഈ വിഷയത്തെ സർക്കാർ തുറന്ന മനസോടെയാണ് സമീപിക്കുന്നത്. താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിന് അധിക ബാധ്യതയാകില്ലെന്നും മന്ത്രി പറഞ്ഞു.
സമരത്തിലുള്ള ഉദ്യോഗാർത്ഥികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ മധ്യസ്ഥതയിൽ രാത്രി നടന്ന ചർച്ചയിൽ അധിക തസ്തിക സൃഷ്ടിക്കൽ എന്ന ആവശ്യത്തിലാണ് ചർച്ച പരാജയപ്പെട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London