മാരിറ്റൽ റേപ്പിനെപ്പറ്റിയുള്ള നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. വിവാഹിതരാണെങ്കിലും ലൈംഗികബന്ധത്തിന് പങ്കാളിയെ നിർബന്ധിക്കാനാവില്ല എന്ന് ജസ്റ്റിസ് സി ഹരിശങ്കർ പറഞ്ഞു. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
“വിവാഹത്തിലായാലും -അവിടെ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്- പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കാനാവില്ല.”- ജസ്റ്റിസ് ഹരിശങ്കർ പറഞ്ഞു. അമിക്കസ് ക്യൂരി റബേക്ക ജോൺ ഇതിനെ പിന്തുണച്ചു. “വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടും. അത് കുറ്റകരമല്ല. പക്ഷേ, ഈ പ്രതീക്ഷ നിർബന്ധപൂർവമുള്ള ബലപ്രയോഗമായാൽ അത് തെറ്റാവുന്നു.”- അമിക്കസ് ക്യൂരി പറഞ്ഞു. ഹർജിയിൽ വെള്ളിയാഴ്ച തുടർവാദം കേൾക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London