കൊച്ചി: ക്യാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനായി ഡോ.ഹര്‍ഷ് കുമാര്‍ ഭന്‍വാലയെ നിയമിച്ചു. നബാര്‍ഡ് മുന്‍ ചെയര്‍മാനായിരുന്നു ഡോ.ഹര്‍ഷ് കുമാര്‍. ഡോ.ഭന്‍വാല എക്സിക്യൂട്ടീവ് ചെയര്‍മാനായി ബോര്‍ഡില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ക്യാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡ് ടീമിന്റെ പേരില്‍ അദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നും രണ്ടു ദശകത്തിലധികം നീണ്ട ഭന്വാലയുടെ പരിചയ സമ്പത്ത് ക്യാപിറ്റല്‍ ഇന്ത്യ ഗ്രൂപ്പിന് മുതല്‍കൂട്ടാകുമെന്നും കമ്പയിയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നും കാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡ് പ്രമോട്ടര്‍ എസ്.കെ.നര്‍വര്‍ പറഞ്ഞു.
കാപിറ്റല്‍ ഇന്ത്യ കുടുംബത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും കമ്പനിയിലെ പ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ മേഖലയിലെ 25 വര്‍ഷത്തെ തന്റെ പരിചയം പ്രവര്‍ത്തനങ്ങളുടെ മൂല്യമാക്കി കാപിറ്റല്‍ ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും ഡോ. ഭന്‍വാല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London