ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ക്യാപ്റ്റൻ എന്നത് മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾ നൽകിയ പേരാണെന്ന് എം എ ബേബി പറഞ്ഞു. പിണറായി വിജയൻ ആഗ്രഹിക്കുന്നത് സഖാവ് എന്ന വിളിയാണെന്നും എം. എ ബേബി പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ക്യാപ്റ്റൻ വിശേഷണത്തിനെതിരെ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തെത്തിയതോടെയാണ് സംഭവം വാർത്തയായത്.
പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നുമായിരുന്നു ജയരാജൻ ഇന്നലെ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. ഇതിന് പിന്നാലെ ക്യാപ്റ്റൻ വിളിയെ അനുകൂലിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രംഗത്തെത്തി. ക്യാപ്റ്റൻ വിളിയിലുള്ള നിലപാട് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ഫേസ്ബുക്ക് പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ നിലപാട് മയപ്പെടുത്തി പി. ജയരാജൻ വീണ്ടും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായി ചർച്ച ചെയതുവെന്നും പിണറായി ടീം ലീഡറാണെന്നുമായിരുന്നു ജയരാജന്റെ വിശദീകരണം. ഇതിന് പിന്നാലെ ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London