തിരുവനന്തപുരം കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചത് കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികൾ. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം. ഇന്നലെ രാത്രി 10.30ന് കല്ലമ്പലം തോട്ടക്കാട് വച്ചായിരുന്നു അപകടം.
കൊല്ലം ഭാഗത്ത് നിന്നു വന്ന കാറും തിരുവനന്തപുരത്തു നിന്നു വന്ന മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. നാല് പേരെ തിരിച്ചറിഞ്ഞു. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്.
കാറിൻറെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലും രണ്ട് പേരുടേത് ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലുമാണുള്ളത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London