ഹെൽമറ്റ് വയ്ക്കാത്തതിന് കാർ ഡ്രൈവർക്ക് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. കൊല്ലം ചടയമംഗലം കുരിയോട് അനഘത്തിൽ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്. ചടയമംഗലം കുരിയോട് അനഘത്തിൽ സജീവ്കുമാറിന് കഴിഞ്ഞ 24 ന് രാത്രിയാണ് ട്രാഫിക് പൊലീസിൽ നിന്ന് ഫോണിൽ സന്ദേശം ലഭിച്ചത്. കഴിഞ്ഞ മേയ് രണ്ടിന് കടയ്ക്കൽ കിളിമാനൂർ പാതയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് വച്ചില്ലെന്നാണ് കുറ്റം. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കണമെന്നാണ് നോട്ടിസിലുളളത്. എന്നാൽ സജീവന് സ്വന്തമായി ഇരുചക്രവാഹനം പോലുമില്ല. ഇരുചക്രവാഹനം ഓടിക്കാറില്ലെന്നും അധ്യാപകനായ സജീവ്കുമാർ പറയുന്നു. നിയമലംഘനത്തിന് പിഴ ചുമത്തിയതിലുണ്ടായ സാങ്കേതികപ്രശ്നമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London