കൊച്ചി : കാർട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാർട്ടൂൺമാൻ ബാദുഷയുടെയുടെ പ്രഥമ ചരമ ദിനമായ ജൂൺ രണ്ടിന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്ക് സാംസ്കാരിക കേന്ദ്രത്തിൽ കാർട്ടൂൺമാൻ കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനവും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ഇതോടൊപ്പം ചിത്ര-കാർട്ടൂൺ രചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാന ചടങ്ങും നടന്നു. അന്താരാഷ്ട്ര കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബാദുഷ വരച്ച കാരിക്കേച്ചർ അനശ്ചാദനം ചെയ്തു കൊണ്ടാണ് മേയർ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.
സ്പീഡ് കാരിക്കേച്ചറിസ്റ്റ് സജ്ജീവ് ബാലകൃഷ്ണൻ ജി സി ഡി എ ചെയർമാൻ ചന്ദ്രൻ പിള്ളയെയും ഡെപ്യൂട്ടി കളക്ടർ വൃന്ദാ മോഹൻദാസിനെയും ദ്രുത വരകളിലൂടെ കാരിക്കേച്ചറിനുള്ളിലാക്കി. മുതിർന്ന കാർട്ടൂണിസ്റ്റുകളായ ബാലചന്ദ്രൻ , അരവിന്ദൻ , പ്രസന്നൻ ആനിക്കാട് , സജ്ജീവ് ബാലകൃഷ്ണൻ ഉൾപ്പെടെ കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു. എറണാകുളം മുൻ ഡെപ്യൂട്ടി കളക്ടർ (ഡി.എം.) വൃന്ദാ മോഹൻദാസ്,ജി സി ഡി എ ചെയർമാൻ ചന്ദ്രൻ പിള്ള, വാർഡ് കൌൺസിലർ ശാന്താ വിജയൻ, ആർട്ടിസ്റ്റും വീ സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയുമായ വ്യവസായ സംരംഭകയുമായ ഷീലാ കൊച്ചൌസേഫ്,കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാർ, പ്രശസ്ത പത്രപ്രവർത്തകനും കോളമിസ്റ്റുമായ മാധവൻകുട്ടി നന്ദിലേത്ത്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് പി പ്രകാശ്, സെക്രട്ടറി രവി, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ സനു സത്യൻ, എ എ സഹദ്,ഹസ്സൻ കോട്ടേപ്പറമ്പിൽ,ഷാനവാസ് മുടിക്കൽ, ബഷീർ കീഴിശ്ശേരി,അസീസ് കരുവാരക്കുണ്ട്, പ്രിൻസ്, സുരേഷ് , ഹരീഷ് മോഹനൻ , ബാലചന്ദ്രൻ ഇടുക്കി , അബ്ബ വാഴൂർ ,ആസിഫ് അലി കോമു ആശിഷ് തോമസ്, ഡോ. ജിൻസി സൂസൻ മത്തായി, സൗരഭ് സത്യൻ,ഇസ്മായിൽ എന്നിവർ പങ്കെടുത്തു. പ്രദർശനത്തിൽ കാർട്ടൂൺമാൻ ബാദുഷയുടെ രചനകളും വിദേശത്തും ഇന്ത്യയിലുമുള്ള വിവിധ കാരിക്കേച്ചറിസ്റ്റുകൾ ബാദുഷയെ വരച്ച രചനകളും ഏറെ ശ്രദ്ധേയമായി.ഇതോടൊപ്പം കേരളത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകൾ പ്രദർശനം സന്ദർശിച്ച എല്ലാപേർക്കും കാരിക്കേച്ചറുകൾ സൗജന്യമായി വരച്ചു നൽകി.
കാർട്ടൂൺ കലാകാരന്മാരുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ് ഓഫ് കേരളയും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസ് കെയറിൻറെയും ലേൺവെയർ കിഡ്സിൻറെയും സി എസ് ആർ ഡിവിഷനുകളും ഒത്തു ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് ദയവായി 81370 33177 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London