നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ചിന്റെ ഈ ആവശ്യം വിചാരണ കോടതി നേരത്തെ നിരസിച്ചിരുന്നു.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിക്ക് സമർപ്പിക്കും. ആവശ്യം വിചാരണാ കോടതി തള്ളിയിരുന്നെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിക്കും. വിശദമായി പരിശോധിച്ചാൽ മാത്രമേ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാൻ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London