സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15ന് പ്രഖ്യാപിക്കും. അവസാന മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കും. സിബിഎസ്ഇ ഇന്റേണൽ അസസ്മെന്റ് മാർക്ക് കൂടി പരിഗണിച്ചാവും ഫലപ്രഖ്യാപനം. കേന്ദ്ര സർക്കാർ നൽകിയപുതിയ വിജ്ഞാപനം സമഗ്രമാണെന്ന് സുപ്രിംകോടതി പറഞ്ഞു. സിബിഎസ്ഇ വിജ്ഞാപനം ഐസിഎസ്ഇയും അംഗീകരിച്ചു. ഭാവിയിൽ പരീക്ഷ നടത്തണമോയെന്ന കാര്യത്തിൽ സിബിഎസ്ഇയ്ക്ക് തീരുമാനിക്കാം.
മൂന്ന് പരീക്ഷകൾ എഴുതിയതിൽ രണ്ട് വിഷയങ്ങളുടെ ശരാശരിമാർക്കാവും പരിഗണിക്കുകയെന്ന് വിജ്ഞാപനത്തിൽ പറയുന്നത്. മാർക്ക് കുറവെന്ന തോന്നുന്ന വിദ്യാർത്ഥികൾക്ക് ഓപ്ഷണൽ പരീക്ഷ നടത്തും. ഓപ്ഷണണൽ പരീക്ഷ എഴുതുന്നവർക്ക് അതിൽ ലഭിക്കുന്ന മാർക്കാവും പരിഗണിക്കുക.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ 15 വരെ പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികളെ അത് വലിയതേതിൽ ബാധിക്കുമെന്നാണ് രക്ഷകർത്താക്കൾ ആശങ്ക ഉർത്തിയിരുന്നു. ഇതിൽ സിബിഎസ്ഇയുടെ വാദം കേൾക്കുയായിരുന്നു സുപ്രിംകോടതി. ഇതിൽ വ്യക്തമായൊരു വിജ്ഞാപനാമാണ് സിബിഎസ്ഇ സമർപ്പിച്ചത്. സാഹചര്യം അനുവദിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് സിബിഎസ്ഇയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. എന്നാൽ, നിലവിലെ തീരുമാനം അനുസരിച്ച് ഇന്റേണൻ മാർക്ക് അസസ്മെന്റിന്റെ അടിസ്ഥാനത്തിലാവും ഗ്രേഡ് നിശ്ചയിക്കുക.
© 2019 IBC Live. Developed By Web Designer London