പത്ത്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ, ഐസിഎസിഇ പരീക്ഷകൾ റദ്ദാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. സാഹചര്യം അനുകൂലമായ ശേഷം പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്ക് ഒന്നുകിൽ പരീക്ഷ എഴുതാമെന്നും അല്ലെങ്കിൽ ഇന്റേണൽ അസെസ്മെന്റ് മുഖേന ലഭിച്ച മാർക്ക് തെരഞ്ഞെടുക്കാമെന്നും സിബിഎസ്ഇ അറിയിച്ചു. എന്നാൽ, കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു. വ്യക്തതയുള്ള വിജ്ഞാപനം ഇറക്കണം. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി, പരീക്ഷയുടെ സമയക്രമം എന്നിവയിലും വ്യക്തത വരുത്തണം. നാളെ ഉത്തരവിറക്കാമെന്ന് പറഞ്ഞ കോടതി, വിജ്ഞാപനവും സത്യവാങ്മൂലവും സമർപ്പിക്കാൻ സോളിസിറ്റർ ജനറലിന് നിർദേശം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London