സിമന്റിനും കമ്പിക്കും വില കുറഞ്ഞു.500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി. 80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികള്‍ക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാന്‍ നിര്‍മാണമേഖലയിലുള്ളവര്‍ നടത്തിയ ഇടപെടലും വിലയിടിയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.
അതേസമയം ഡിസംബര്‍ മാസത്തിലാണ് വില പരമാവധി താഴോട്ട് വന്നത്. പെന്ന സിമന്റിന് 420ല്‍ നിന്ന് 300 രൂപയായും എ.സി.സിക്ക് 490ല്‍നിന്ന് 370 ആയും കുറഞ്ഞു. എല്ലാ ബ്രാന്‍ഡുകള്‍ക്കും 100 മുതല്‍ 120 രൂപ വരെ കുറഞ്ഞു. സൂര്യദേവ് ബ്രാന്‍ഡ് കമ്പിക്ക് കിലോക്ക് 80ല്‍ നിന്ന് 63 രൂപയായി കുറഞ്ഞു. ടാറ്റ 81.50, വൈശാഖ് 83, പി.കെ. 78.50 എന്നിങ്ങനെയാണ് മറ്റു ബ്രാന്‍ഡുകളുടെ വിലനിലവാരം. വിലക്കയറ്റം കാരണം വലിയ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിര്‍ത്തിവെച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London