ന്യൂഡല്‍ഹി: വിവാദ കാർഷിക പരിഷ്കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണ്. കർഷകരുമായുള്ള രണ്ടാം ഘട്ട ചർച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. എന്നാൽ കർഷക നിയമങ്ങൾ പിൻവലിക്കാതെ സമരം നിർത്തില്ലെന്ന് കർഷകർ അറിയിച്ചു.
ഡൽഹി – ഹരിയാന അതിർത്തികളിലേക്ക് കൂടുതൽ കർഷകർ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസത്തിലെത്തിയതോടെ ഡൽഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കൾ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടർന്നാൽ ഡൽഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിനു മുൻപ് പ്രശ്നം പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നുവെന്നാണ് സൂചന.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇതിനകം സമരത്തിലാണ്. കേന്ദ്രം കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കർഷക സംഘടനകൾ പറഞ്ഞു. സമരം നടത്തുന്ന മുഴുവൻ സംഘടനകളെയും പ്രധാനമന്ത്രി ചർച്ചക്ക് വിളിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London