ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ തുടങ്ങി. സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികൾ നേരിട്ടു. പ്രകൃതി ദുരന്തങ്ങളെയും സർക്കാർ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സർക്കാർ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത്.
കൊവിഡിനെ പ്രതിരോധിക്കാനായി സർക്കാർ തലത്തിൽ എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കി. കൊവിഡ് പ്രതിരോധത്തിനായി സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കൊവിഡ് ബ്രിഗേഡ് രൂപീകരിച്ചു. സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കി. 56,000 കോടിയുടെ അടിസ്ഥാന വികസനത്തിന് മുൻഗണ നൽകും. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പരിഗണന നൽകുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാർഡുകളുമായിട്ടാണ് പ്രതിപക്ഷത്തിൻറെ രംഗപ്രവേശം. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ പ്രതിപക്ഷം സഭയിൽ ഇറങ്ങിപ്പോയി. സഭാകവാടത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London