ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നും സമരക്കാർ പിന്മാറണമെന്നും കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ.
ഡൽഹി- ഹരിയാന അതിർത്തികളിൽ പോലീസും കർഷകരും തമ്മിൽ പലഘട്ടങ്ങളിലും ഏറ്റുമുട്ടി. ഇത് കേന്ദ്ര സർക്കാരിന് നാണക്കേട് ഉണ്ടാക്കിയതോടെയാണ് സമവായ നീക്കങ്ങൾ തുടങ്ങിയത്.
ഡൽഹിയിൽ എത്തുന്ന കർഷകർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കുടിവെള്ളം, ശുചിമുറികൾ എന്നിവക്ക് സൗകര്യം ഉണ്ടാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ട് വിഷയം പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വരും ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കാനാണ് സാധ്യത.
© 2019 IBC Live. Developed By Web Designer London