കേരളത്തിൽ കൊവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. ഇതിനെതുടർന്നുള്ള അതൃപ്തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പ് നൽകിയത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്.അതേസമയം വാക്സിൻറെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള ആശങ്കയാണ് വാക്സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നൽകി.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും വാക്സിനേഷൻ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ 70 ശതമാനത്തിന് മുകളിലെത്തി. വാക്സിനേഷൻ സംബന്ധിച്ച റിവ്യു മീറ്റിങിലാണ് കേന്ദ്രം അതൃപ്തി അറിയിച്ചത്.
രാജ്യത്താകെ 3.81 ലക്ഷം പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. 580 പേർക്ക് ചില പാർശഫലങ്ങളുണ്ടായി. ആരോഗ്യപ്രവർത്തകർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. പിന്നാലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് നൽകും. 3 കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ. കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകളാണ് രാജ്യത്ത് ഇപ്പോൾ നൽകുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London