കോവിഡ് 19 മൂലം വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലെത്താന്‍ സൗകര്യമൊരുക്കുക, വന്തേ ഭാരത് മിഷന് ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോഡൂര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന് ഉല്‍ഘാടനം ചെയ്തു. ഐ എന്‍ എല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി. ഹൈദ്രസ്സ് അധ്യക്ഷം വഹിച്ചു. എസ് കെ. അലവിക്കുട്ടി, മുസ്ഥഫ ഉമ്മത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ എന്‍ എല്‍. പഞ്ചായത്ത് ഭാരവാഹികളായ കെ എം. ബാപ്പുട്ടി, അലവിക്കുട്ടി കരീ പറമ്പ്, സി എച്ച്. റസാഖ്, സമദ് വള്ളിക്കാടന്, ശംസുദ്ധീന്‍ പാട്ടുപാറ, ഉമ്മര്‍ പരേങ്ങല്‍ തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്കി.
© 2019 IBC Live. Developed By Web Designer London