ഡൽഹി: കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ താക്കീത് നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കേസുകൾ കൂടി, അതു കൊണ്ട് കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധൻ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായിരിക്കുന്ന പോരായ്മകൾ ഈ മൂന്നു സംസ്ഥാനങ്ങളും അടിയന്തിരമായി പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊവിഡ് വാക്സിൻ വിതരണത്തിന് മുൻഗണനാക്രമത്തിൽ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തടസങ്ങളൊന്നുമില്ലാതെ പട്ടിക അനുസരിച്ച് എല്ലാവർക്കും വാക്സിൻ ഉറപ്പു വരുത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച്ച രാജ്യമൊട്ടാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കമെന്നും ഹർഷ വർധൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London