കോഴിക്കോട്: ചന്ദ്രിക പത്രത്തിനുവേണ്ടി പിരിച്ച തുക പ്രമുഖ നേതാവും സഹായിയും ചേര്‍ന്നു രത്നവ്യാപാരിക്കു പലിശയ്ക്കു മറിച്ചു നല്‍കിയത് അടക്കമുള്ള ആരോപണങ്ങളില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ മുഖ പത്രമായ ചന്ദ്രികയില്‍ നടന്ന കോടികളുടെ അഴിമതി ഈ അടുത്ത് പുറത്താവുകയും പാര്‍ട്ടി അണികളില്‍ നിന്നും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണക്കമ്മീഷനെ വെച്ചത്. ചന്ദ്രിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി അണികളില്‍ നിന്നു 30 കോടിയോളം രൂപ പിരിച്ചിരുന്നു.
എന്നാല്‍ ചന്ദ്രികയുടെ ആവശ്യത്തിലേക്ക് ഉപയോഗിക്കാതെ ലീഗിലെ ഉന്നത നേതാവും നേതാവിന്റെ കണക്ക് കൈര്യം ചെയ്യുന്ന വ്യക്തിയും ചേര്‍ന്ന് തുക രത്നവ്യാപാരിക്കു പലിശയ്ക്കു നല്കി. 25 ലക്ഷം രൂപയോളം നേതാവിന് പലിശ ലഭിക്കുന്ന വിധത്തില്‍ ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയായിരുന്നു തിരിമറി. ചന്ദ്രികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ 10 കോടി കള്ളപ്പണം നിക്ഷേപിച്ചെന്ന പരാതിയില്‍ ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.
ഇതിനു പുറമേ നോട്ട് നിരോധന സമയത്ത് ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10 കോടി രൂപ നിക്ഷേപിച്ചതും ഇതേ തുടര്‍ന്നു ഹൈകോടതിയില്‍ കേസും കേന്ദ്ര എന്‍ഫോഴ്സ്മെന്റ്, സംസ്ഥാന വിജിലന്‍സ് അന്വേഷണവും വരാനുണ്ടായ സാഹചര്യം, മുന്‍ മന്ത്രിയും ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇബ്രാഹിം കുഞ്ഞിന് എതിരെ എറണാകുളം ജില്ലാ ലീഗ് കമ്മിറ്റിയിലെ ഒരു വിഭാഗം അഴിമതിയുടെ തെളിവ് സഹിത നല്കിയ പരാതി എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് അന്വേഷണ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എം.കെ.മുനീര്‍, അബ്ദുറഹിമാന് രണ്ടത്താണി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം പുതിയ സ്വര്‍ണ്ണ കടത്ത് കേസില്‍ ബന്ധപ്പെട്ടവര്‍ക്കും ചന്ദ്രിക പ്രശ്നവുമായി ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട് .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London