ചന്ദ്രിക ദിനപത്രം കോഴിക്കോട് യൂണിറ്റില്‍ ഏപ്രില്‍ മുതലുള്ള മൂന്നു മാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഓഫീസിന് മുന്നില്‍ പവാസം നടത്തി. ഫിനാന്‍സ് ഡയരക്ടര്‍, ഡി.ജി.എം, ആര്.എം എന്നിവര്‍ക്ക് പുറമെ ഡയരക്ടര്മാര് ഗവേണിങ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെയെല്ലാം നിരന്തരം ബന്ധപ്പെട്ട് കാലു പിടിച്ചിട്ടും കൈമലര്ത്തുകയായിരുന്നുവത്രേ. മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാലാണ് ഉപവാസം സംഘടിപ്പിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു. രാവിലെ 10.00 മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു സമരം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സമരം.
ചന്ദ്രിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി അണികളില്‍ നിന്നു 30 കോടിയോളം രൂപ പിരിച്ചിരുന്നു. എന്നാല്‍ ചന്ദ്രികയുടെ ആവശ്യത്തിലേക്ക് ഉപയോഗിക്കാതെ ലീഗിലെ ഉന്നത നേതാവും നേതാവിന്റെ കണക്ക് കൈര്യം ചെയ്യുന്ന വ്യക്തിയും ചേര്‍ന്ന് തുക രത്നവ്യാപാരിക്കു പലിശയ്ക്കു നല്കി. 25 ലക്ഷം രൂപയോളം നേതാവിന് പലിശ ലഭിക്കുന്ന വിധത്തില്‍ ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയായിരുന്നു തിരിമറി. ചന്ദ്രികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ 10 കോടി കള്ളപ്പണം നിക്ഷേപിച്ചെന്ന പരാതിയില്‍ ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പുറമേ നോട്ട് നിരോധന സമയത്ത് ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10 കോടി രൂപ നിക്ഷേപിച്ചതും ഇതേ തുടര്‍ന്നു ഹൈകോടതിയില്‍ കേസും കേന്ദ്ര എന്‍ഫോഴ്സ്മെന്റ്, സംസ്ഥാന വിജിലന്‍സ് അന്വേഷണവും വരാനുണ്ടായ സാഹചര്യം, മുന്‍ മന്ത്രിയും ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇബ്രാഹിം കുഞ്ഞിന് എതിരെ എറണാകുളം ജില്ലാ ലീഗ് കമ്മിറ്റിയിലെ ഒരു വിഭാഗം അഴിമതിയുടെ തെളിവ് സഹിതം നല്കിയ പരാതി എന്നീ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മുസ്ലിം ലീഗ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
കോടികന്ദ്രികയുടെ പേരില്‍ പിരിച്ചിട്ടും മാസങ്ങളായി ശമ്പളം കൊടുക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, ഡയറക്ടര്‍ ബോര്‍ഡിനേയും ഗവേണിംഗ് ബോഡിയേയും നോക്കുകുത്തിയാക്കിയുള്ള ഫിനാന്‍സ് ഡയറക്ടറുടെ റിമോട്ട് ഭരണം അവസാനിപ്പിക്കുക, ഇല്ലാത്ത നഷ്ടക്കണക്കുകള്‍ കാണിച്ച് ചന്ദ്രികയുടെ കോഴിക്കോട് ആസ്ഥാനമന്ദിരം അടച്ചു പൂട്ടി ബിനാമികള്‍ക്ക് വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശ്ശികയുള്ള ശമ്പളം കൊടുത്തു തീര്‍ക്കുക, തൊഴിലാളികളില്‍ നിന്ന് പിരിച്ചെടുത്ത് വാര്ഷങ്ങളായി അടവാക്കാത്ത പിഎഫ്, ഇഎസ്ഐ തുടങ്ങിയവ അടക്കുക. ശമ്പളം വെട്ടിക്കുറച്ചു കൊണ്ട് ഫിനാന്‍സ് ഡയറക്ടര്‍ എകപക്ഷീയമായി ഇറക്കിയ നോട്ടീസ് പിന്‍വലിക്കുക, ചാര്ജെടുത്തിട്ട് അഞ്ചു വര്‍ഷമായിട്ടും ചന്ദ്രികയുടെ പുരോഗതിക്കായി ഒന്നും ചെയ്യാതെ കെടുകാര്യസ്ഥതയിലൂടെ നഷ്ടങ്ങള്‍ വരുത്തി വെക്കുന്ന ഫിനാന്‍സ് ഡയറക്ടര്‍ രാജി വെക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാര സത്യാഗ്രഹം. കെയുഡബ്ല്യുജെ – കെഎന്‍ഇഎഫ് അംഗങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു.കേരള പത്രപ്രവര്‍ത്തക യൂണിയന് ചന്ദ്രിക സെല്‍ ജനറല്‍ സെക്രട്ടറിയും മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവുമായ ഹാരിസ് മടവൂര്‍ നേതൃത്വം നല്കി.
© 2019 IBC Live. Developed By Web Designer London