വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും. ജീവിതത്തിലെ നല്ല സമയത്തും ഏറ്റവും മോശം സമയത്തും ഒരുപോലെ നമുക്കൊപ്പം നിൽക്കാൻ അടുത്ത സുഹൃത്തുക്കൾ മാത്രമേ കാണൂ. പലപ്പോഴും ഉള്ളുതുറന്ന് സംസാരിക്കാൻ കഴിയുന്നതും സുഹൃത്തുക്കളോട് മാത്രമായിരിക്കും.
സൗഹൃദത്തിൻ്റെ മാനവിക മൂല്യങ്ങളുടെ കഥ പറയുന്ന ‘ ചങ്ങായി ‘ യെന്ന 5 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മലയാള സിനിമയുടെ അതുല്യ പ്രതിഭ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യപ്പെട്ട ഈ കൊച്ചു സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് എ. പി ഗോപാലകൃഷ്ണൻ ആണ്.സുബഹ് ഫിലിംസിന്റെ ബാനറിൽ ബഷീർ വളാഞ്ചേരിയും ജാഫർ കുറ്റിപ്പുറവും ചേർന്ന് നിർമിച്ച ‘ചങ്ങായി’ സംവിധാനം ചെയ്തത് ജയപ്രകാശ് തവനൂർ ആണ്.പ്രമേയം കൊണ്ടും അവതരണ ശൈലികൊണ്ടും ഏറെ ശ്രദ്ധ നേടിയ ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സതീഷ് ഭദ്രയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റിഷി സുരേഷുമാണ്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുകയാണ് ‘ ചങ്ങായി’.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London