പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന് രംഗത്ത്. തമിഴ്നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി രംഗത്തെത്തിയത്. സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.ബാഡ്മിന്റണ്‍ താരമായ സിന്ധുവിന്റെ ചിത്രത്തോടൊപ്പം മലൈസാമിയുടെ ചിത്രവും ഇയാള്‍ കത്തിനൊപ്പം നല്കി.24കാരിയായ സിന്ധുവിന്റെ കരിയറില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. തനിക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു.
© 2019 IBC Live. Developed By Web Designer London