സംസ്ഥാന ഗവണ്മെന്റിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കത്തിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇ-മൊബിലിറ്റി പദ്ധതി പ്രകാരം 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക്ക് ബസുകൾ വാങ്ങാനാണ് പദ്ധതി. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൈസ് വാട്ടർ കൂപ്പർ കമ്പനിയെയാണ് ഏൽപ്പിച്ചത്. സെബി ഈ കമ്പനിയെ രണ്ട് വർഷത്തേക്ക് നിരോധിച്ചിരുന്നു. ഇത്തരമൊരു കമ്പനിക്കു കരാർ നൽകിയത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London