ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായി അസൻഡിൽ വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സർക്കാരിൻറെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്ന്. തൻറെ മുൻ പ്രൈവറ്റ് സെക്രട്ടറി എൻ. പ്രശാന്തിന് ഇതിൽ ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രശാന്ത് അനുഭവിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
രേഖകൾ പ്രതിപക്ഷ നേതാവിന് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ പലതും മൂടിവയ്ക്കുന്നുവെന്നും വസ്തുത മുഖ്യമന്ത്രി മറച്ചുപിടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തൻറെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ല. അമേരിക്കയിൽ വെച്ച് മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തിയെന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കള്ളം കയ്യോടെ പിടിച്ചപ്പോൾ ജയരാജൻറെ സമനില തെറ്റി. ദുരൂഹതയൊന്നും മുഖ്യമന്ത്രി ആരോപിക്കേണ്ട. സർക്കാർ ഒളിപ്പിക്കാൻ ശ്രമിക്കുന്ന രേഖകൾ പുറത്ത് കൊണ്ടുവരും. ജയരാജൻറെ ബന്ധു നിയമനരേഖ താനാണ് പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London