ഛത്തിസ്ഗഡുകാരി കേരളത്തിൻ്റെ മരുമകളായ കഥ. 2010 ലുണ്ടായ അപകടത്തിൽ അപരചിതനയ ഒരാൾക്ക് വേണ്ടി തൻ്റെ വലതുകൈ ത്യജിച്ച ഛത്തിസ്ഗഡുകാരി ഇന്നിപ്പോൾ കേരളത്തിൻ്റെ മരുമകളാണ് മകളാണ്. കൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.
ഛത്തീസ്ഗഡിലെ ദുർഗ് എന്ന പ്രദേശത്തുവച്ച് ടാങ്കർ ലോറിയുമായി ബസിന്റെ ഒരുവശം കൂട്ടിയിടിക്കാൻ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയിൽപെട്ടു. ഇതറിയാതെ മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി. സിഐഎസ്എഫ് ബൈലാഡിലാ ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീടു വിവാഹം ചെയ്തതോടെയാണ് കേരളത്തിൻ്റെ മരുമകളായത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London